admin

Collage of 2025 emerging technologies: AGI neural network, quantum processor, self-driving car, XR headset, solar panels.

The 5 Breakthrough Technologies Everyone Will Be Talking About in 2025.

Blink and you’ll miss it: the pace of innovation is now so fast that entire industries can sprout, bloom, and morph in the space of a single news cycle. As 2025 gets underway, five technologies are quietly (and sometimes not so quietly) preparing to flip long-standing business models on their heads and rewrite the rules […]

The 5 Breakthrough Technologies Everyone Will Be Talking About in 2025. Read More »

മരണപുസ്തകത്തിലെ അനുബന്ധം – 1

ശ്രീപാർവതി മരിച്ച് പതിനൊന്നാം നാൾ കോഴിക്കോട് നിന്നും ഒറ്റക്ക് കാറോടിച്ച് കന്യാകുമാരിയിലേക്ക് പോകുന്ന ശ്രാവൺ എന്നിൽ പറയത്തക്ക ആശ്ചര്യമുണ്ടാക്കുന്ന ഒരു വിഷയമായിരുന്നില്ല. ചിലപ്പോൾ അതവന് നന്നായറിയുന്നതു കൊണ്ടായിരിക്കാം തിരുവനന്തപുരത്തെത്തിയപ്പോൾ അന്വേഷിച്ചുപിടിച്ച് വണ്ടി എന്റെ നേർക്ക് തിരിഞ്ഞതും. 

മരണപുസ്തകത്തിലെ അനുബന്ധം – 1 Read More »

ശവക്കുഴി തോ(താ)ണ്ടുന്നവർ.

പള്ളിപെരുന്നാൾ കഴിഞ്ഞ് രാത്രി വൈകിയെത്തിയതിന്റെ ക്ഷീണം ഉറങ്ങി തീർക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മൊബൈലിലേക്ക് ആ വിളി വന്നത്. ജനലിലൂടെ വെളിച്ചം പോലും അകത്തേക്ക് കടക്കാൻ ഒന്ന് മടിക്കുമ്പോഴാണ് യാതൊരു കൂസലും കൂടാതെ ഫോൺവിളിയുടെ രൂപത്തിൽ ശല്യം വരുന്നത്. ഫോൺ ഓഫ് ആക്കി വെക്കാൻ മറന്നതിനെ സ്വയം കുറ്റപ്പെടുത്തിക്കൊണ്ടും വിളിച്ചവന്റെ കുടുംബത്തെ മുഴുവൻ മനസ്സിൽ പ്രാകിക്കൊണ്ടും വിളി എടുക്കുകയല്ലാതെ വേറെ വഴിയില്ല. ജോലി അതായി പോയി.  ‘ഹലോ.’. അപ്പുറത്ത് നിന്നും ശബ്ദം ഉയർന്നു, കോൺസ്റ്റബിൾ സുധീരൻ ആണ്.  സ്റ്റേഷനിലേക്ക് ഉടനെ

ശവക്കുഴി തോ(താ)ണ്ടുന്നവർ. Read More »

പ്രഭാതസന്ധ്യ

സന്ധ്യകളിൽ അനവധി കാറുകൾ നഗരത്തിന്റെ തിരക്കിൽ നിന്നും ദൂരേക്ക് ഓടിയൊളിക്കുന്നത് ബാൽക്കണിയിലിരുന്നാൽ കാണാം. പാലം കയറിയിറങ്ങി അസ്തമിക്കുന്ന ആ വെളിച്ചവും കണ്ട് അവിടെയിരിക്കുന്നതായിരുന്നു ഇഷിതയുടെ പ്രിയപ്പെട്ട വിനോദം. അവസാനിക്കാറായ ദിവസത്തിന്റെ സ്വഭാവം നോക്കി അവൾക്ക് കൂട്ടിന് കയ്യിലെന്തെങ്കിലും കാണും. മടുപ്പിനൊരു സിഗരറ്റ്. സന്തോഷത്തിന് സുലൈമാനി. രണ്ടിനും കറുവപട്ടയുടെ ഗന്ധം. സന്തോഷാധിക്യം വരുമ്പോൾ സുഗന്ധത്തിന്റെ ഇരട്ടിപ്പ്. അങ്ങനെയൊക്കെയായിരുന്നു അവളുടെ വൈകുന്നേരങ്ങൾ. ജീൻസിന്റെ പോക്കറ്റിൽ നിന്നൊരു സിഗററ്റെടുത്ത് കയ്യിൽ പിടിക്കാൻ തുടങ്ങിയിട്ട് കുറച്ചധികം നേരമായി. അതൊന്ന് വലിച്ചു തീർക്കാൻ അവൾ

പ്രഭാതസന്ധ്യ Read More »

പളുങ്കുമണികൾ

പെയ്തു തോർന്ന മഴയുടെ സ്വാധീനം കാരണമാവാം, റോഡിൽ ആവശ്യത്തിൽ കൂടുതൽ തിരക്കുണ്ടായിരുന്നു. ഇഴുകി ചേർന്നു പോകുന്ന വാഹനങ്ങൾക്കിടയിൽ ടാക്സി കാറിന്റെ ജനാലയിൽ തല വെച്ചു കൊണ്ട് മദി ആകാശത്തിലേക്ക് നോക്കി. ചുറ്റുപാടും ഇരുട്ടു മൂടി കിടക്കുന്നുണ്ടെങ്കിലും കാർമേഘങ്ങൾ വിശ്രമത്തിലാണ്. തൊട്ടു മുൻപ് പെയ്ത മഴത്തുള്ളികൾ ഗ്ലാസിൽ പളുങ്കുമണികൾ പോലെ കിടക്കുന്നുണ്ട്. ആദ്യമായി വേദയെ കണ്ട ദിവസം അവൾക്ക് ഓർമ വന്നു. അവന്റെ കണ്ണുകൾ മാത്രമാണ് അവൾ അന്ന് കണ്ടത്. പളുങ്കുമണികൾ പോലെ തെളിഞ്ഞ കണ്ണുകൾ. അതേ കണ്ണുകളിൽ

പളുങ്കുമണികൾ Read More »

മായക്കാഴ്ചകളുടെ അഭ്രപാളികൾ.

മായാജാലത്തിന്റെ പ്രത്യേകത ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിലാണ് ഇരിക്കുന്നത്. കാഴ്ചക്കാരനോട് രഹസ്യം വെളിപ്പെടുത്തിയാൽ പിന്നെ മായാജാലമില്ല. അത് കൊണ്ട് തന്നെ അവതാരകൻ കാഴ്ചക്കാരനോട് സത്യസന്ധത പുലർത്തേണ്ട കാര്യവുമില്ല. പക്ഷേ കാഴ്ചക്കാരന് വേണമെങ്കിൽ ശ്രദ്ധിച്ച് നോക്കി രഹസ്യം കണ്ടെത്താൻ സാധിക്കും. മായാജാലത്തെ സംബന്ധിച്ചിടത്തോളം ഒരു കാണിയും അങ്ങനെ മായാലോകത്തിൽ നിന്നും പുറത്ത് വരാൻ ശ്രമിക്കാറില്ല. പക്ഷേ, നമുക്ക് ചുറ്റുമായി അനവധി മായാലോകങ്ങൾ  നിർമ്മിക്കപ്പെടുന്ന ഇക്കാലത്ത് കാഴ്ചയിലെ ശരിയില്ലായ്മ തിരിച്ചറിഞ്ഞ് പുറത്ത് വരാനുതകുന്ന വിവേകബുദ്ധിക്ക് പ്രസക്തി കൂടിക്കൊണ്ടിരിക്കുകയാണ്.  

മായക്കാഴ്ചകളുടെ അഭ്രപാളികൾ. Read More »

മുത്തശ്ശന്റെ മേശ

പാതിരാത്രി സഖാക്കളോടൊപ്പം വീട്ടിലേക്ക് കയറി വരുന്ന മുത്തശ്ശനേയും വന്നു കയറുന്നവർക്ക് സന്തോഷപൂർവ്വം ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന അമ്മമ്മയേയും പറ്റി കേട്ടാണ് ഞങ്ങൾ പേരക്കുട്ടികൾ വളർന്നത്. ഈ കഥകളൊന്നും തന്നെ അമ്മമ്മയോ മുത്തശ്ശനോ പറഞ്ഞതല്ല എന്നതാണ് ശ്രദ്ധേയം. രാഷ്ട്രീയപ്രവർത്തനവുമായി നടന്ന് പാതിരാത്രിയിൽ വന്നു കയറുന്ന മുത്തശ്ശൻ എന്റെ ഓർമ്മയിൽ ഇല്ല. മിക്കവാറും ദിവസങ്ങളിൽ വൈകുന്നേരം ആറു മണി കഴിയുമ്പോൾ, കീശയിൽ പേരക്കുട്ടികൾക്കുള്ള മിഠായിയുമായി കടന്നു വരുന്ന മുത്തശ്ശനാണ് എന്റെ ഓർമ്മയിൽ ആദ്യം വരുന്നത്. വൈകുന്നേരത്തെ വിശപ്പടക്കാനും മറ്റുമായുള്ള ക്രീഡകളിലേർപ്പെട്ടു

മുത്തശ്ശന്റെ മേശ Read More »

ചമ്പാരന്‍

പണ്ട് ഞാനിവിടെ ചമ്പാരനില്‍ വന്നതോര്‍മ്മയുണ്ടോ?കരംചന്ദിന്റെ കീശയില്‍ നിന്നും പുറത്തു ചാടിയ ഗാന്ധിജി അയാളോട് ചോദിച്ചു.ഒരു മൂളലിനു പിന്നാലെ, അന്ത്യമില്ലാത്ത മറുപടി പോലെ കണ്ണീരും വന്നു കൊണ്ടിരുന്നു. ആശ്വസിപ്പിക്കാന്‍ നില്‍ക്കാതെ ഗാന്ധിജി ചരിത്രത്തിലേക്ക് ഇറങ്ങി നടന്നു. ഗംഗാഭായിയുടെ ക്ലിനിക്കിലെ ബെഞ്ചില്‍ അപ്പോഴും ലജ്ജോ കിടന്ന് വിറക്കുന്നുണ്ടായിരുന്നു. കണ്ണീരില്‍ കുതിര്‍ന്ന അവസാനത്തെ നോട്ടും ഗംഗാഭായിക്ക് കൊടുത്ത് രക്ഷിക്കണമെന്ന് അപേക്ഷിക്കാനേ കരംചന്ദിന് സാധിച്ചുള്ളു.“ചന്ദന്‍ ബാബാ, ഇതെന്റെ കയ്യില്‍ നില്‍ക്കില്ല. ചൈനക്കാരു വരെ രോഗം പടക്കണ കാലമാണ്. ടൌണിലേക്ക് പോകുന്നതാകും നല്ലത്.”നനഞ്ഞ് കീറാനായ

ചമ്പാരന്‍ Read More »

ഭൂപടങ്ങള്‍ തിരുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടത്.

“മറീന അബ്രാമോവിചിനെ പറ്റി കേട്ടിട്ടുണ്ടോ നീ?”
ഗാര്‍ഗിയില്‍ നിന്നും വന്ന ആ ചോദ്യം അടിഞ്ഞു കൂടിയ പാട  പോലെ സ്വന്തം അഭിമാനത്തിനു മുകളില്‍ അലോസരമുണ്ടാക്കുന്നതായിരുന്നെങ്കിലും, നിസംഗഭാവത്തില്‍ അറിയാമെന്നു മാത്രം പറഞ്ഞ് അതിനെ ഊതിയകറ്റി ചായ കുടിക്കുന്നതിലേക്ക് മാത്രം ശ്രദ്ധിച്ച് അവനിരുന്നു.

ഭൂപടങ്ങള്‍ തിരുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടത്. Read More »

കിഷ്‌കിന്ധ

നീ കടലില്‍ ഇറങ്ങി നിന്നിട്ടുണ്ടോ  ? അരയോളം.. നെഞ്ചോളം.. കഴുത്തോളം.. അങ്ങനെ കഴുത്തോളം കടലില്‍ മുങ്ങി നില്‍ക്കുമ്പോള്‍ തിര വന്നു നമ്മളെ കശക്കിയെറിയും.. നേരെ നില്‍ക്കാന്‍ നമ്മള്‍ കഷ്ടപ്പെടും. നേരെ നില്‍ക്കാന്‍ പറ്റിയവര്‍ നിന്നു പിഴച്ചു പോകും. അല്ലാത്തവരുടെ ശ്വാസം കടലെടുത്തു കാണും.. കടലാണ് പ്രണയം. ! അതിനു നിങ്ങള്‍ എപ്പോഴെങ്കിലും പ്രണയിച്ചിട്ടുണ്ടോ?  ആദ്യമായി കണ്ട ഒരാള്‍ തന്നോട് എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന സംശയം പോലുമില്ലാതെ താര ചോദിച്ചു. ഇല്ല. പിന്നെങ്ങെനെ നിങ്ങള്‍ക്കിതൊക്കെയറിയാം? കടലിനെ എനിക്ക് പേടിയായിരുന്നു.

കിഷ്‌കിന്ധ Read More »