പ്രഭാതസന്ധ്യ

സന്ധ്യകളിൽ അനവധി കാറുകൾ നഗരത്തിന്റെ തിരക്കിൽ നിന്നും ദൂരേക്ക് ഓടിയൊളിക്കുന്നത് ബാൽക്കണിയിലിരുന്നാൽ കാണാം. പാലം കയറിയിറങ്ങി അസ്തമിക്കുന്ന ആ വെളിച്ചവും കണ്ട് അവിടെയിരിക്കുന്നതായിരുന്നു ഇഷിതയുടെ പ്രിയപ്പെട്ട വിനോദം. അവസാനിക്കാറായ ദിവസത്തിന്റെ സ്വഭാവം നോക്കി അവൾക്ക് കൂട്ടിന് കയ്യിലെന്തെങ്കിലും കാണും. മടുപ്പിനൊരു സിഗരറ്റ്. സന്തോഷത്തിന് സുലൈമാനി. രണ്ടിനും കറുവപട്ടയുടെ ഗന്ധം. സന്തോഷാധിക്യം വരുമ്പോൾ സുഗന്ധത്തിന്റെ ഇരട്ടിപ്പ്. അങ്ങനെയൊക്കെയായിരുന്നു അവളുടെ വൈകുന്നേരങ്ങൾ. ജീൻസിന്റെ പോക്കറ്റിൽ നിന്നൊരു സിഗററ്റെടുത്ത് കയ്യിൽ പിടിക്കാൻ തുടങ്ങിയിട്ട് കുറച്ചധികം നേരമായി. അതൊന്ന് വലിച്ചു തീർക്കാൻ അവൾ […]

പ്രഭാതസന്ധ്യ Read More »