കിഷ്‌കിന്ധ
നീ കടലില്‍ ഇറങ്ങി നിന്നിട്ടുണ്ടോ ? അരയോളം.. നെഞ്ചോളം.. കഴുത്തോളം.. അങ്ങനെ കഴുത്തോളം കടലില്‍ മുങ്ങി നില്‍ക്കുമ്പോള്‍ തിര വന്നു നമ്മളെ കശക്കിയെറിയും.. നേരെ നില്‍ക്കാന്‍ നമ്മള്‍ കഷ്ടപ്പെടും. നേരെ നില്‍ക്കാന്‍ പറ്റിയവര്‍ നിന്നു പിഴച്ചു പോകും. അല്ലാത്തവരുടെ ശ്വാസം കടലെടുത്തു കാണും.. കടലാണ് പ്രണയം. ! അതിനു നിങ്ങള്‍ എപ്പോഴെങ്കിലും പ്രണയിച്ചിട്ടുണ്ടോ? ആദ്യമായി കണ്ട ഒരാള്‍ തന്നോട് എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന സംശയം പോലുമില്ലാതെ താര ചോദിച്ചു. ഇല്ല. പിന്നെങ്ങെനെ നിങ്ങള്‍ക്കിതൊക്കെയറിയാം? കടലിനെ എനിക്ക് പേടിയായിരുന്നു. […]