മായക്കാഴ്ചകളുടെ അഭ്രപാളികൾ.
മായാജാലത്തിന്റെ പ്രത്യേകത ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിലാണ് ഇരിക്കുന്നത്. കാഴ്ചക്കാരനോട് രഹസ്യം വെളിപ്പെടുത്തിയാൽ പിന്നെ മായാജാലമില്ല. അത് കൊണ്ട് തന്നെ അവതാരകൻ കാഴ്ചക്കാരനോട് സത്യസന്ധത പുലർത്തേണ്ട കാര്യവുമില്ല. പക്ഷേ കാഴ്ചക്കാരന് വേണമെങ്കിൽ ശ്രദ്ധിച്ച് നോക്കി രഹസ്യം കണ്ടെത്താൻ സാധിക്കും. മായാജാലത്തെ സംബന്ധിച്ചിടത്തോളം ഒരു കാണിയും അങ്ങനെ മായാലോകത്തിൽ നിന്നും പുറത്ത് വരാൻ ശ്രമിക്കാറില്ല. പക്ഷേ, നമുക്ക് ചുറ്റുമായി അനവധി മായാലോകങ്ങൾ നിർമ്മിക്കപ്പെടുന്ന ഇക്കാലത്ത് കാഴ്ചയിലെ ശരിയില്ലായ്മ തിരിച്ചറിഞ്ഞ് പുറത്ത് വരാനുതകുന്ന വിവേകബുദ്ധിക്ക് പ്രസക്തി കൂടിക്കൊണ്ടിരിക്കുകയാണ്.
മായക്കാഴ്ചകളുടെ അഭ്രപാളികൾ. Read More »