Others

മുത്തശ്ശന്റെ മേശ

പാതിരാത്രി സഖാക്കളോടൊപ്പം വീട്ടിലേക്ക് കയറി വരുന്ന മുത്തശ്ശനേയും വന്നു കയറുന്നവർക്ക് സന്തോഷപൂർവ്വം ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന അമ്മമ്മയേയും പറ്റി കേട്ടാണ് ഞങ്ങൾ പേരക്കുട്ടികൾ വളർന്നത്. ഈ കഥകളൊന്നും തന്നെ അമ്മമ്മയോ മുത്തശ്ശനോ പറഞ്ഞതല്ല എന്നതാണ് ശ്രദ്ധേയം. രാഷ്ട്രീയപ്രവർത്തനവുമായി നടന്ന് പാതിരാത്രിയിൽ വന്നു കയറുന്ന മുത്തശ്ശൻ എന്റെ ഓർമ്മയിൽ ഇല്ല. മിക്കവാറും ദിവസങ്ങളിൽ വൈകുന്നേരം ആറു മണി കഴിയുമ്പോൾ, കീശയിൽ പേരക്കുട്ടികൾക്കുള്ള മിഠായിയുമായി കടന്നു വരുന്ന മുത്തശ്ശനാണ് എന്റെ ഓർമ്മയിൽ ആദ്യം വരുന്നത്. വൈകുന്നേരത്തെ വിശപ്പടക്കാനും മറ്റുമായുള്ള ക്രീഡകളിലേർപ്പെട്ടു […]

മുത്തശ്ശന്റെ മേശ Read More »

നമുക്ക് വേണ്ടത് ആരാധനാലയങ്ങളാണ്.

നഷ്ടപ്പെട്ടതിനെയോര്‍ത്ത് ദുഖിക്കുക എന്നതാണല്ലോ ബഹുഭൂരിപക്ഷം വരുന്ന മധ്യവയസ്ഖരുടെയും വിനോദം. കഴിഞ്ഞ നൂറ്റാണ്ടിലെ കാടിന്‍റെയും മലയുടേയും തോടിന്‍റെയും പുഴയുടെയും കഥകള്‍ പാടി സൈബര്‍ പാണന്‍മാര്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് നടത്തുമ്പോള്‍  നമുക്ക് നഷ്ടമായതിനെയോര്‍ത്ത് നാം വേവലാതിപ്പെടും. വെട്ടിയെറി‍ഞ്ഞ കാടുകള്‍ക്കും നിരത്തിയ മലകള്‍ക്കും മധ്യേ നാം നഷ്ടപ്പെട്ട ബാല്യത്തെ തിരയും. ഈ തിരച്ചിലുകള്‍ക്കൊടുവില്‍ സങ്കടപ്പെടാനല്ലാതെ യാതൊരു വിധത്തിലുമുള്ള അനുമാനത്തിലുമെത്തിച്ചേരാന്‍ സാധിക്കാതെ നമുക്ക് വേണ്ടതെന്താണെന്ന് ആലോചിക്കാന്‍ സമയം ചിലവിടാതെ നാം ഉറങ്ങാന്‍ കിടക്കും. മറവിയെ അനുഗ്രഹമായ്കണ്ട് പിറ്റേ ദിവസവും നാം പതിവു പോലെ

നമുക്ക് വേണ്ടത് ആരാധനാലയങ്ങളാണ്. Read More »

രണ്ട് നാടകങ്ങള്‍

പ്രണയിക്കാനല്ലാതെ പ്രാപിക്കുകയും തിന്നാനല്ലാതെ കൊല്ലുകയും ചെയ്യുന്ന മൃഗം സൃഷ്ടിക്കപ്പെട്ടതാണ് ഏറ്റവും വലിയ അബദ്ധമെന്നത് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് നാട്ടകം നാടകസമിതി അവതരിപ്പിച്ച കുറുക്കന്‍റെ തിരുമുറിവുകള്‍ എന്ന നാടകത്തില്‍ തന്നെ തുടങ്ങട്ടെ. കാടെരിച്ച്, കുറുക്കന്‍റെ ആശാനായി സ്വയം സ്ഥാനമേറ്റെടുത്ത് അവനെ അടിമയാക്കി, അടിമത്വത്തിന്‍റെ പ്രതിഫലമായ് അവൻറെ അധ്വാനത്തിന്‍റെ പപ്പും പൂടയും നല്‍കുന്ന നവയുഗമുതലാളിത്വത്തിന്‍റെ പ്രതീകമായി മനുഷ്യനെ ആവിഷ്കരിക്കുമ്പോള്‍ സദസ്സിന്‍റെ മനസ്സിലേക്ക് തിരിച്ചറിവിന്‍റെ തീക്കനല്‍ പായിക്കാന്‍ തീവ്രശ്രമം തന്നെ നടത്തുന്നുണ്ട് ഈ നാടകം. സ്നേഹവും വെറുപ്പും പോലെ ദ്വയങ്ങള്‍ മാത്രമുള്ള മൃഗങ്ങളുടെ ലോകത്ത്

രണ്ട് നാടകങ്ങള്‍ Read More »

ഓണാശംസകള്‍

ആഘോഷങ്ങളുടെയും ആര്‍ഭാടങ്ങളുടെയും ദിനങ്ങളായി കലണ്ടറില്‍ ഒതുങ്ങിക്കൂടേണ്ടവയല്ല നമ്മുടെ ഓണം എന്ന ഓര്‍മ്മപ്പെടുത്തലിലൂടെ തുടങ്ങട്ടെ.. എഴുതിയത് ആരാണെന്ന തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുന്ന \”മാവേലി നാടു വാണിടും കാലം മാനുഷരെല്ലാരുമൊന്നു പോലെ\” എന്ന ഓണപ്പാട്ട് തലമുറകളായ് പാടി പഠിച്ചുവരുന്ന നമ്മള്‍ ഈ വരികളുടെ സത്യാവസ്ഥ ഒരിക്കല്‍ പോലും പരിശോധിച്ചിട്ടില്ല. ഇനിയൊരിക്കല്‍ ഇത്തരമൊരു നാട് രൂപവത്കരിക്കാന്‍ സാധിക്കുമോ എന്ന‍ും ആലോചിച്ചു കാണില്ല. സാഹിത്യത്തെ സമയംകൊല്ലിയായി മാത്രം കണ്ടു ശീലിച്ചതിന്‍റെ ഭാഗമായി നഷ്ടപ്പെട്ട ചിന്താരീതിയിലൊന്നു മാത്രമാണത്. ഏത് മുതലാളിഭീമന്‍റെ വായില്‍ കൊണ്ടുപോയി തല

ഓണാശംസകള്‍ Read More »