Uncategorized

നമുക്ക് വേണ്ടത് ആരാധനാലയങ്ങളാണ്.

നഷ്ടപ്പെട്ടതിനെയോര്‍ത്ത് ദുഖിക്കുക എന്നതാണല്ലോ ബഹുഭൂരിപക്ഷം വരുന്ന മധ്യവയസ്ഖരുടെയും വിനോദം. കഴിഞ്ഞ നൂറ്റാണ്ടിലെ കാടിന്‍റെയും മലയുടേയും തോടിന്‍റെയും പുഴയുടെയും കഥകള്‍ പാടി സൈബര്‍ പാണന്‍മാര്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് നടത്തുമ്പോള്‍  നമുക്ക് നഷ്ടമായതിനെയോര്‍ത്ത് നാം വേവലാതിപ്പെടും. വെട്ടിയെറി‍ഞ്ഞ കാടുകള്‍ക്കും നിരത്തിയ മലകള്‍ക്കും മധ്യേ നാം നഷ്ടപ്പെട്ട ബാല്യത്തെ തിരയും. ഈ തിരച്ചിലുകള്‍ക്കൊടുവില്‍ സങ്കടപ്പെടാനല്ലാതെ യാതൊരു വിധത്തിലുമുള്ള അനുമാനത്തിലുമെത്തിച്ചേരാന്‍ സാധിക്കാതെ നമുക്ക് വേണ്ടതെന്താണെന്ന് ആലോചിക്കാന്‍ സമയം ചിലവിടാതെ നാം ഉറങ്ങാന്‍ കിടക്കും. മറവിയെ അനുഗ്രഹമായ്കണ്ട് പിറ്റേ ദിവസവും നാം പതിവു പോലെ […]

നമുക്ക് വേണ്ടത് ആരാധനാലയങ്ങളാണ്. Read More »

രണ്ട് നാടകങ്ങള്‍

പ്രണയിക്കാനല്ലാതെ പ്രാപിക്കുകയും തിന്നാനല്ലാതെ കൊല്ലുകയും ചെയ്യുന്ന മൃഗം സൃഷ്ടിക്കപ്പെട്ടതാണ് ഏറ്റവും വലിയ അബദ്ധമെന്നത് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് നാട്ടകം നാടകസമിതി അവതരിപ്പിച്ച കുറുക്കന്‍റെ തിരുമുറിവുകള്‍ എന്ന നാടകത്തില്‍ തന്നെ തുടങ്ങട്ടെ. കാടെരിച്ച്, കുറുക്കന്‍റെ ആശാനായി സ്വയം സ്ഥാനമേറ്റെടുത്ത് അവനെ അടിമയാക്കി, അടിമത്വത്തിന്‍റെ പ്രതിഫലമായ് അവൻറെ അധ്വാനത്തിന്‍റെ പപ്പും പൂടയും നല്‍കുന്ന നവയുഗമുതലാളിത്വത്തിന്‍റെ പ്രതീകമായി മനുഷ്യനെ ആവിഷ്കരിക്കുമ്പോള്‍ സദസ്സിന്‍റെ മനസ്സിലേക്ക് തിരിച്ചറിവിന്‍റെ തീക്കനല്‍ പായിക്കാന്‍ തീവ്രശ്രമം തന്നെ നടത്തുന്നുണ്ട് ഈ നാടകം. സ്നേഹവും വെറുപ്പും പോലെ ദ്വയങ്ങള്‍ മാത്രമുള്ള മൃഗങ്ങളുടെ ലോകത്ത്

രണ്ട് നാടകങ്ങള്‍ Read More »

ഓണാശംസകള്‍

ആഘോഷങ്ങളുടെയും ആര്‍ഭാടങ്ങളുടെയും ദിനങ്ങളായി കലണ്ടറില്‍ ഒതുങ്ങിക്കൂടേണ്ടവയല്ല നമ്മുടെ ഓണം എന്ന ഓര്‍മ്മപ്പെടുത്തലിലൂടെ തുടങ്ങട്ടെ.. എഴുതിയത് ആരാണെന്ന തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുന്ന \”മാവേലി നാടു വാണിടും കാലം മാനുഷരെല്ലാരുമൊന്നു പോലെ\” എന്ന ഓണപ്പാട്ട് തലമുറകളായ് പാടി പഠിച്ചുവരുന്ന നമ്മള്‍ ഈ വരികളുടെ സത്യാവസ്ഥ ഒരിക്കല്‍ പോലും പരിശോധിച്ചിട്ടില്ല. ഇനിയൊരിക്കല്‍ ഇത്തരമൊരു നാട് രൂപവത്കരിക്കാന്‍ സാധിക്കുമോ എന്ന‍ും ആലോചിച്ചു കാണില്ല. സാഹിത്യത്തെ സമയംകൊല്ലിയായി മാത്രം കണ്ടു ശീലിച്ചതിന്‍റെ ഭാഗമായി നഷ്ടപ്പെട്ട ചിന്താരീതിയിലൊന്നു മാത്രമാണത്. ഏത് മുതലാളിഭീമന്‍റെ വായില്‍ കൊണ്ടുപോയി തല

ഓണാശംസകള്‍ Read More »

അവസാനത്തെ ഓര്‍മ്മ.

അന്ത്യത്തെക്കുറിച്ച് എനിക്കിപ്പോള്‍ അറിയാം. അല്‍ഷിമേഴ്‌സ് കാര്‍ന്നു തിന്ന ഓര്‍മ്മകളില്‍ നീ നരച്ചു തീരുമ്പോള്‍ ഞാനുറങ്ങുകയാവും. അവസാനരാവുകളിലെ സ്വപ്നങ്ങളില്‍ വിറങ്ങലിച്ച് ഞാന്‍ ഞെട്ടിയെഴുന്നേല്‍ക്കുമ്പോള്‍ നിന്നെ ഞാനെന്റെ സ്വപ്നത്തില്‍ കാണും. നിന്റെ താരാട്ടുകളെനിക്ക് അന്ത്യകുര്‍ബാനയാകുമ്പോള്‍ നിന്റെ കണ്ണീരു കൊണ്ട് ഞാന്‍ ജ്ഞാനസ്‌നാനം കൊള്ളും. നിന്റെ തലോടലുകള്‍ എന്നെ രൂപപ്പെടുത്തുമ്പോള്‍ എന്റെ നഗ്നതയില്‍ ഞാനെന്റെ ബാല്യത്തെ തിരയും. അന്നേ വരെ ഞാന്‍ തന്ന സുഖങ്ങളെയെല്ലാം താലോലിച്ച് നീ കണ്ണടച്ചിരുട്ടാക്കുമ്പോള്‍ പുളിച്ച ശര്‍ദ്ദിലിന്റെ മണമുള്ള അതിന്റെ കറുപ്പിലിത്തിരി വെളിച്ചം തേടി ഓടുകയാവും ഞാന്‍.

അവസാനത്തെ ഓര്‍മ്മ. Read More »

ധവള വിപ്ലവം

കൂട്ടായ്മയുടെ നിറം കറുപ്പാണത്രേ. കലാലയത്തിന്റെ ഇടനാഴികളില്‍ പിടഞ്ഞ മനസ്സുകള്‍ തമ്മില്‍ പറഞ്ഞു. പ്രണയത്തിന്റെ നിറം ചുവപ്പാണത്രേ. ആല്‍മരതണലിലിരുന്ന് കാമുകി കാമുകനോട് മന്ത്രിച്ചു. അപ്പോള്‍ വിപ്ലവത്തിനോ ! അവന്‍ അത്ഭുതപ്പെട്ടു. വിപ്ലവത്തിന് കുത്തകകളില്ലത്രേ! മറുപടി. തുമ്പപ്പൂവിന്റെ വെളുപ്പിന് അതിരുകളുണ്ടത്രേ. ഓണചന്തകളില്‍ പറഞ്ഞതു കേട്ട് തുമ്പകള്‍ വിപ്ലവം നടത്തി. സ്വയം ഇല്ലാതായി.

ധവള വിപ്ലവം Read More »

തണലതിരുകള്‍

“എന്നെ കാണുമ്പോള്‍ കൃത്യമായ് നീയെങ്ങനെ ഊമയാകുന്നു..?” “അറിയില്ല, എന്റെ ശരീരം തളര്‍ന്നു പോകുന്നു.”  അവള്‍ പറഞ്ഞു. “നടക്കാം?” ആള്‍ക്കൂട്ടത്തിന്റെ അരോചകതയില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ഞാന്‍ ചോദിച്ചു. “ഉം.” നട്ടുച്ചവെയിലില്‍ മണല്‍തരികള്‍ വെന്തുരുകുന്നുണ്ടായിരുന്നു. “ഇവിടെ ഇരിക്കാം?” തണല്‍ കണ്ടെത്തിയ സന്തോഷത്തോടെ അവള്‍ പറഞ്ഞു. “ഉം.” “ദൂരെ.. കടലിനപ്പുറത്തുള്ള… ഏഴാംകടലിനുമപ്പുറത്തുള്ള… ഏഴു ദ്വീപുകള്‍ക്കുമപ്പുറത്ത്…” വാക്കുകള്‍ മുഴുവിപ്പിക്കാനാകാതെ എന്റെ നാവ് വിഷമിച്ചു. മുഴുവനാക്കാതെ വിട്ടതിനു വേണ്ടി അവള്‍ വാശി പിടിക്കുമെന്നു കരുതിയ എന്നോട് അവള്‍ പറഞ്ഞു. “എനിക്ക് നിന്റെ കഴുത്തിലെ

തണലതിരുകള്‍ Read More »

വര്‍ഷാരവം

കഴിഞ്ഞ രാവിന്റെ കനം അവന്റെ കണ്ണുകളില്‍ നിന്നും വിട്ടു പോയിട്ടില്ല. ജനാലയിലൂടെ മുഖത്തേക്ക് തെറിച്ചു വീഴുന്ന തുള്ളികളില്‍ ഉറക്കം നൃത്തം ചെയ്യുന്നത് അവന്‍ തിരിച്ചറിയുന്നുണ്ടായിരുന്നു. എന്നിട്ടും ഉറക്കത്തിനു പിടി കൊടുക്കാതെ അവന്‍ കിടന്നു. മനുവിനു വര്‍ഷം കഴിഞ്ഞാല്‍ വര്‍ഷ ആയിരുന്നു പ്രാണന്‍. പ്രണയിനിയെ പിരിയുന്നത് ഒരു കാമുകന് അസാധ്യമാണല്ലോ..!! പതുക്കെ അവന്‍ മഴയോട് സല്ലപിച്ച് തുടങ്ങി. \’മറ്റൊരു പെണ്ണിനെ പറ്റി നിന്നോട് പറയുന്നത് നിനക്ക് ഇഷ്ടപ്പെടുമോ എന്നറിയില്ല.\’ പതുക്കെ മഴയെ നോക്കിയ ശേഷം അവന്‍ തുടര്‍ന്നു. \’നിനക്ക്

വര്‍ഷാരവം Read More »