Stories

ശവക്കുഴി തോ(താ)ണ്ടുന്നവർ.

പള്ളിപെരുന്നാൾ കഴിഞ്ഞ് രാത്രി വൈകിയെത്തിയതിന്റെ ക്ഷീണം ഉറങ്ങി തീർക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മൊബൈലിലേക്ക് ആ വിളി വന്നത്. ജനലിലൂടെ വെളിച്ചം പോലും അകത്തേക്ക് കടക്കാൻ ഒന്ന് മടിക്കുമ്പോഴാണ് യാതൊരു കൂസലും കൂടാതെ ഫോൺവിളിയുടെ രൂപത്തിൽ ശല്യം വരുന്നത്. ഫോൺ ഓഫ് ആക്കി വെക്കാൻ മറന്നതിനെ സ്വയം കുറ്റപ്പെടുത്തിക്കൊണ്ടും വിളിച്ചവന്റെ കുടുംബത്തെ മുഴുവൻ മനസ്സിൽ പ്രാകിക്കൊണ്ടും വിളി എടുക്കുകയല്ലാതെ വേറെ വഴിയില്ല. ജോലി അതായി പോയി.  ‘ഹലോ.’. അപ്പുറത്ത് നിന്നും ശബ്ദം ഉയർന്നു, കോൺസ്റ്റബിൾ സുധീരൻ ആണ്.  സ്റ്റേഷനിലേക്ക് ഉടനെ […]

ശവക്കുഴി തോ(താ)ണ്ടുന്നവർ. Read More »

പ്രഭാതസന്ധ്യ

സന്ധ്യകളിൽ അനവധി കാറുകൾ നഗരത്തിന്റെ തിരക്കിൽ നിന്നും ദൂരേക്ക് ഓടിയൊളിക്കുന്നത് ബാൽക്കണിയിലിരുന്നാൽ കാണാം. പാലം കയറിയിറങ്ങി അസ്തമിക്കുന്ന ആ വെളിച്ചവും കണ്ട് അവിടെയിരിക്കുന്നതായിരുന്നു ഇഷിതയുടെ പ്രിയപ്പെട്ട വിനോദം. അവസാനിക്കാറായ ദിവസത്തിന്റെ സ്വഭാവം നോക്കി അവൾക്ക് കൂട്ടിന് കയ്യിലെന്തെങ്കിലും കാണും. മടുപ്പിനൊരു സിഗരറ്റ്. സന്തോഷത്തിന് സുലൈമാനി. രണ്ടിനും കറുവപട്ടയുടെ ഗന്ധം. സന്തോഷാധിക്യം വരുമ്പോൾ സുഗന്ധത്തിന്റെ ഇരട്ടിപ്പ്. അങ്ങനെയൊക്കെയായിരുന്നു അവളുടെ വൈകുന്നേരങ്ങൾ. ജീൻസിന്റെ പോക്കറ്റിൽ നിന്നൊരു സിഗററ്റെടുത്ത് കയ്യിൽ പിടിക്കാൻ തുടങ്ങിയിട്ട് കുറച്ചധികം നേരമായി. അതൊന്ന് വലിച്ചു തീർക്കാൻ അവൾ

പ്രഭാതസന്ധ്യ Read More »

പളുങ്കുമണികൾ

പെയ്തു തോർന്ന മഴയുടെ സ്വാധീനം കാരണമാവാം, റോഡിൽ ആവശ്യത്തിൽ കൂടുതൽ തിരക്കുണ്ടായിരുന്നു. ഇഴുകി ചേർന്നു പോകുന്ന വാഹനങ്ങൾക്കിടയിൽ ടാക്സി കാറിന്റെ ജനാലയിൽ തല വെച്ചു കൊണ്ട് മദി ആകാശത്തിലേക്ക് നോക്കി. ചുറ്റുപാടും ഇരുട്ടു മൂടി കിടക്കുന്നുണ്ടെങ്കിലും കാർമേഘങ്ങൾ വിശ്രമത്തിലാണ്. തൊട്ടു മുൻപ് പെയ്ത മഴത്തുള്ളികൾ ഗ്ലാസിൽ പളുങ്കുമണികൾ പോലെ കിടക്കുന്നുണ്ട്. ആദ്യമായി വേദയെ കണ്ട ദിവസം അവൾക്ക് ഓർമ വന്നു. അവന്റെ കണ്ണുകൾ മാത്രമാണ് അവൾ അന്ന് കണ്ടത്. പളുങ്കുമണികൾ പോലെ തെളിഞ്ഞ കണ്ണുകൾ. അതേ കണ്ണുകളിൽ

പളുങ്കുമണികൾ Read More »