പളുങ്കുമണികൾ
പെയ്തു തോർന്ന മഴയുടെ സ്വാധീനം കാരണമാവാം, റോഡിൽ ആവശ്യത്തിൽ കൂടുതൽ തിരക്കുണ്ടായിരുന്നു. ഇഴുകി ചേർന്നു പോകുന്ന വാഹനങ്ങൾക്കിടയിൽ ടാക്സി കാറിന്റെ ജനാലയിൽ തല വെച്ചു കൊണ്ട് മദി ആകാശത്തിലേക്ക് നോക്കി. ചുറ്റുപാടും ഇരുട്ടു മൂടി കിടക്കുന്നുണ്ടെങ്കിലും കാർമേഘങ്ങൾ വിശ്രമത്തിലാണ്. തൊട്ടു മുൻപ് പെയ്ത മഴത്തുള്ളികൾ ഗ്ലാസിൽ പളുങ്കുമണികൾ പോലെ കിടക്കുന്നുണ്ട്. ആദ്യമായി വേദയെ കണ്ട ദിവസം അവൾക്ക് ഓർമ വന്നു. അവന്റെ കണ്ണുകൾ മാത്രമാണ് അവൾ അന്ന് കണ്ടത്. പളുങ്കുമണികൾ പോലെ തെളിഞ്ഞ കണ്ണുകൾ. അതേ കണ്ണുകളിൽ […]