ശവക്കുഴി തോ(താ)ണ്ടുന്നവർ.
പള്ളിപെരുന്നാൾ കഴിഞ്ഞ് രാത്രി വൈകിയെത്തിയതിന്റെ ക്ഷീണം ഉറങ്ങി തീർക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മൊബൈലിലേക്ക് ആ വിളി വന്നത്. ജനലിലൂടെ വെളിച്ചം പോലും അകത്തേക്ക് കടക്കാൻ ഒന്ന് മടിക്കുമ്പോഴാണ് യാതൊരു കൂസലും കൂടാതെ ഫോൺവിളിയുടെ രൂപത്തിൽ ശല്യം
പ്രഭാതസന്ധ്യ
സന്ധ്യകളിൽ അനവധി കാറുകൾ നഗരത്തിന്റെ തിരക്കിൽ നിന്നും ദൂരേക്ക് ഓടിയൊളിക്കുന്നത് ബാൽക്കണിയിലിരുന്നാൽ കാണാം. പാലം കയറിയിറങ്ങി അസ്തമിക്കുന്ന ആ വെളിച്ചവും കണ്ട് അവിടെയിരിക്കുന്നതായിരുന്നു ഇഷിതയുടെ പ്രിയപ്പെട്ട വിനോദം. അവസാനിക്കാറായ ദിവസത്തിന്റെ സ്വഭാവം നോക്കി അവൾക്ക്
പളുങ്കുമണികൾ
പെയ്തു തോർന്ന മഴയുടെ സ്വാധീനം കാരണമാവാം, റോഡിൽ ആവശ്യത്തിൽ കൂടുതൽ തിരക്കുണ്ടായിരുന്നു. ഇഴുകി ചേർന്നു പോകുന്ന വാഹനങ്ങൾക്കിടയിൽ ടാക്സി കാറിന്റെ ജനാലയിൽ തല വെച്ചു കൊണ്ട് മദി ആകാശത്തിലേക്ക് നോക്കി. ചുറ്റുപാടും ഇരുട്ടു മൂടി
മുത്തശ്ശന്റെ മേശ
പാതിരാത്രി സഖാക്കളോടൊപ്പം വീട്ടിലേക്ക് കയറി വരുന്ന മുത്തശ്ശനേയും വന്നു കയറുന്നവർക്ക് സന്തോഷപൂർവ്വം ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന അമ്മമ്മയേയും പറ്റി കേട്ടാണ് ഞങ്ങൾ പേരക്കുട്ടികൾ വളർന്നത്. ഈ കഥകളൊന്നും തന്നെ അമ്മമ്മയോ മുത്തശ്ശനോ പറഞ്ഞതല്ല എന്നതാണ്
ചമ്പാരന്‍
പണ്ട് ഞാനിവിടെ ചമ്പാരനില്‍ വന്നതോര്‍മ്മയുണ്ടോ?കരംചന്ദിന്റെ കീശയില്‍ നിന്നും പുറത്തു ചാടിയ ഗാന്ധിജി അയാളോട് ചോദിച്ചു.ഒരു മൂളലിനു പിന്നാലെ, അന്ത്യമില്ലാത്ത മറുപടി പോലെ കണ്ണീരും വന്നു കൊണ്ടിരുന്നു. ആശ്വസിപ്പിക്കാന്‍ നില്‍ക്കാതെ ഗാന്ധിജി ചരിത്രത്തിലേക്ക് ഇറങ്ങി നടന്നു.
ഭൂപടങ്ങള്‍ തിരുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടത്.
“മറീന അബ്രാമോവിചിനെ പറ്റി കേട്ടിട്ടുണ്ടോ നീ?”
ഗാര്‍ഗിയില്‍ നിന്നും വന്ന ആ ചോദ്യം അടിഞ്ഞു കൂടിയ പാട പോലെ സ്വന്തം അഭിമാനത്തിനു മുകളില്‍ അലോസരമുണ്ടാക്കുന്നതായിരുന്നെങ്കിലും, നിസംഗഭാവത്തില്‍ അറിയാമെന്നു മാത്രം പറഞ്ഞ് അതിനെ ഊതിയകറ്റി ചായ കുടിക്കുന്നതിലേക്ക് മാത്രം ശ്രദ്ധിച്ച് അവനിരുന്നു.