Poetry

കനു ദയാൽ

ജനനകിടക്കയിലും മരണ കിടക്കയിലും
വഴിയോരത്തും മണിമാളികയിലും
കടൽതീരത്തും കായൽ ചുഴികളിലും
കൂവിവിളിച്ചോതുന്ന തീവണ്ടികൾക്ക്
അകത്തും പുറത്തമൊരുപോലെ
കാണാം നിങ്ങൾക്ക് കനുവിനെ.

കനു ദയാൽ Read More »

അവസാനത്തെ ഓര്‍മ്മ.

അന്ത്യത്തെക്കുറിച്ച് എനിക്കിപ്പോള്‍ അറിയാം. അല്‍ഷിമേഴ്‌സ് കാര്‍ന്നു തിന്ന ഓര്‍മ്മകളില്‍ നീ നരച്ചു തീരുമ്പോള്‍ ഞാനുറങ്ങുകയാവും. അവസാനരാവുകളിലെ സ്വപ്നങ്ങളില്‍ വിറങ്ങലിച്ച് ഞാന്‍ ഞെട്ടിയെഴുന്നേല്‍ക്കുമ്പോള്‍ നിന്നെ ഞാനെന്റെ സ്വപ്നത്തില്‍ കാണും. നിന്റെ താരാട്ടുകളെനിക്ക് അന്ത്യകുര്‍ബാനയാകുമ്പോള്‍ നിന്റെ കണ്ണീരു കൊണ്ട് ഞാന്‍ ജ്ഞാനസ്‌നാനം കൊള്ളും. നിന്റെ തലോടലുകള്‍ എന്നെ രൂപപ്പെടുത്തുമ്പോള്‍ എന്റെ നഗ്നതയില്‍ ഞാനെന്റെ ബാല്യത്തെ തിരയും. അന്നേ വരെ ഞാന്‍ തന്ന സുഖങ്ങളെയെല്ലാം താലോലിച്ച് നീ കണ്ണടച്ചിരുട്ടാക്കുമ്പോള്‍ പുളിച്ച ശര്‍ദ്ദിലിന്റെ മണമുള്ള അതിന്റെ കറുപ്പിലിത്തിരി വെളിച്ചം തേടി ഓടുകയാവും ഞാന്‍.

അവസാനത്തെ ഓര്‍മ്മ. Read More »

ധവള വിപ്ലവം

കൂട്ടായ്മയുടെ നിറം കറുപ്പാണത്രേ. കലാലയത്തിന്റെ ഇടനാഴികളില്‍ പിടഞ്ഞ മനസ്സുകള്‍ തമ്മില്‍ പറഞ്ഞു. പ്രണയത്തിന്റെ നിറം ചുവപ്പാണത്രേ. ആല്‍മരതണലിലിരുന്ന് കാമുകി കാമുകനോട് മന്ത്രിച്ചു. അപ്പോള്‍ വിപ്ലവത്തിനോ ! അവന്‍ അത്ഭുതപ്പെട്ടു. വിപ്ലവത്തിന് കുത്തകകളില്ലത്രേ! മറുപടി. തുമ്പപ്പൂവിന്റെ വെളുപ്പിന് അതിരുകളുണ്ടത്രേ. ഓണചന്തകളില്‍ പറഞ്ഞതു കേട്ട് തുമ്പകള്‍ വിപ്ലവം നടത്തി. സ്വയം ഇല്ലാതായി.

ധവള വിപ്ലവം Read More »