ധവള വിപ്ലവം

കൂട്ടായ്മയുടെ നിറം കറുപ്പാണത്രേ.
കലാലയത്തിന്റെ ഇടനാഴികളില്‍
പിടഞ്ഞ മനസ്സുകള്‍ തമ്മില്‍ പറഞ്ഞു.

പ്രണയത്തിന്റെ നിറം ചുവപ്പാണത്രേ.
ആല്‍മരതണലിലിരുന്ന് കാമുകി
കാമുകനോട് മന്ത്രിച്ചു.
അപ്പോള്‍ വിപ്ലവത്തിനോ !
അവന്‍ അത്ഭുതപ്പെട്ടു.
വിപ്ലവത്തിന് കുത്തകകളില്ലത്രേ!
മറുപടി.
തുമ്പപ്പൂവിന്റെ വെളുപ്പിന് അതിരുകളുണ്ടത്രേ.
ഓണചന്തകളില്‍ പറഞ്ഞതു കേട്ട്
തുമ്പകള്‍ വിപ്ലവം നടത്തി.
സ്വയം ഇല്ലാതായി.

Leave a Comment

Your email address will not be published. Required fields are marked *