മുത്തശ്ശന്റെ മേശ
പാതിരാത്രി സഖാക്കളോടൊപ്പം വീട്ടിലേക്ക് കയറി വരുന്ന മുത്തശ്ശനേയും വന്നു കയറുന്നവർക്ക് സന്തോഷപൂർവ്വം ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന അമ്മമ്മയേയും പറ്റി കേട്ടാണ് ഞങ്ങൾ പേരക്കുട്ടികൾ വളർന്നത്. ഈ കഥകളൊന്നും തന്നെ അമ്മമ്മയോ മുത്തശ്ശനോ പറഞ്ഞതല്ല എന്നതാണ് ശ്രദ്ധേയം. രാഷ്ട്രീയപ്രവർത്തനവുമായി നടന്ന് പാതിരാത്രിയിൽ വന്നു കയറുന്ന മുത്തശ്ശൻ എന്റെ ഓർമ്മയിൽ ഇല്ല. മിക്കവാറും ദിവസങ്ങളിൽ വൈകുന്നേരം ആറു മണി കഴിയുമ്പോൾ, കീശയിൽ പേരക്കുട്ടികൾക്കുള്ള മിഠായിയുമായി കടന്നു വരുന്ന മുത്തശ്ശനാണ് എന്റെ ഓർമ്മയിൽ ആദ്യം വരുന്നത്. വൈകുന്നേരത്തെ വിശപ്പടക്കാനും മറ്റുമായുള്ള ക്രീഡകളിലേർപ്പെട്ടു […]