രണ്ട് നാടകങ്ങള്‍
പ്രണയിക്കാനല്ലാതെ പ്രാപിക്കുകയും തിന്നാനല്ലാതെ കൊല്ലുകയും ചെയ്യുന്ന മൃഗം സൃഷ്ടിക്കപ്പെട്ടതാണ് ഏറ്റവും വലിയ അബദ്ധമെന്നത് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് നാട്ടകം നാടകസമിതി അവതരിപ്പിച്ച കുറുക്കന്‍റെ തിരുമുറിവുകള്‍ എന്ന നാടകത്തില്‍ തന്നെ തുടങ്ങട്ടെ. കാടെരിച്ച്, കുറുക്കന്‍റെ ആശാനായി സ്വയം സ്ഥാനമേറ്റെടുത്ത് അവനെ അടിമയാക്കി, അടിമത്വത്തിന്‍റെ പ്രതിഫലമായ് അവൻറെ അധ്വാനത്തിന്‍റെ പപ്പും പൂടയും നല്‍കുന്ന നവയുഗമുതലാളിത്വത്തിന്‍റെ പ്രതീകമായി മനുഷ്യനെ ആവിഷ്കരിക്കുമ്പോള്‍ സദസ്സിന്‍റെ മനസ്സിലേക്ക് തിരിച്ചറിവിന്‍റെ തീക്കനല്‍ പായിക്കാന്‍ തീവ്രശ്രമം തന്നെ നടത്തുന്നുണ്ട് ഈ നാടകം. സ്നേഹവും വെറുപ്പും പോലെ ദ്വയങ്ങള്‍ മാത്രമുള്ള മൃഗങ്ങളുടെ ലോകത്ത് […]

